Tuesday, November 01, 2011

കേരളം ദൈവത്തിന്‍റെ സ്വന്തം നാട് (സത്യമോ അതോ മിഥ്യയോ ?)

                                                                              ഇന്ന് കേരളപ്പിറവിദിനം( ഇത്തിരി നേരം വൈകീട്ടോ പോസ്റ്റ്‌ ചെയ്യാന്‍ ) ക്ഷമിക്കണേ..... കേരളപ്പിറവിദിനം ഒരു തരത്തില്‍ പറഞ്ഞാല്‍ കേരളത്തിന്റെ ജന്മദിനം, നമ്മുടെ കേരളസംസ്ഥാനം രൂപം കൊണ്ടിട്ടു ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു എന്ന് ഓര്‍മിപ്പിക്കുന്ന സുദിനം. എന്തൊരു വലിയ മാറ്റമാണ് നമ്മുടെ കേരളം കൈവരിച്ചത് ഓഹോ വളരെ മനോഹരം അംബരചുംബികള്‍ അല്ലെങ്കിലും അംബരചുംബികളകാന്‍ കൊതിയൂരിനില്കുന്ന കെട്ടിടങ്ങള്‍, തൊട്ടരികെ എതിനില്കുന്ന മെട്രോറെയില്‍വേ. ഹായ് എന്തൊരു വളര്‍ച്ച ഇനിയിപ്പോള്‍ ടെക്നോ പാര്‍ക്കും  കൂടി വന്നാല്‍ കേരളം ശരിക്കും ദൈവത്തിന്‍റെ മാത്രമല്ല വ്യവസായത്തിന്‍റെയും സ്വന്തം നാടകും അതായത് മുന്നോട്ടുകുതിക്കുന്ന   ഭാരതത്തിന്‌ ഒരു കൈത്താങ്ങ്. എന്നാല്‍ ഈ പുരോഗതിക്കു മറ്റൊരു മുഖം ഉണ്ടെന്നു നമുക്ക് എല്ലാവര്ക്കും അറിയാം പക്ഷെ നമ്മളില്‍ പലതും അത് കാണുന്നില്ല കണ്ടെങ്കിലും അത് പ്രകടിപ്പിക്കുന്നില്ല. സൌമ്യയെപ്പോലുള്ള ധാരാളം പെണ്‍കുട്ടികളുടെ ജീവിതം ദിനം തോറും നശിപ്പിക്കപ്പെടുന്ന നാട് , രാഷ്ട്രീയജന്തുക്കള്‍ക്ക് യാതൊരുവിധനാണവുമില്ലാതെ സംസാരിക്കാന്‍ അവസരം ഒരുക്കികൊടുക്കുന്ന നാട് , വര്‍ണവിവേചനം വര്‍ഷങ്ങളായി നിരോധിച്ച കേരളത്തില്‍ ചില മന്ത്രിമാര്‍ കാരാഗ്രഹത്തില്‍ അകപ്പെട്ടാല്‍ മാത്രം ശിക്ഷയിളവ്‌ ഇങ്ങനെ എന്തെല്ലാം പേരുകളാണ് നമ്മുടെ കേരളത്തിന്‌. എന്തൊക്കെ ഉണ്ടായാലും സായിപ്പന്മാരും ചില മലയാളി സായിപ്പന്മാരും ഇപ്പോഴും പറയും:
                                                                  "Kerala gods own country" 
                                                                    അല്ല അങ്ങനെയെങ്കിലും നിലനില്‍ക്കട്ടെ ആ പഴയ പേര്..............................................   എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി കേരളപ്പിറവി ആശംസകള്‍ നേരുന്നു .

1 comment:

  1. Nice blog....Thanx for visiting my blog,hope that will visit my blog again,and express your opinions

    ReplyDelete