ആദ്യമായി എന്റെ ബ്ലോഗ് ഒന്ന് നോക്കുവാന്‍ തോന്നിയ എല്ലാ ചേട്ടന്മാര്ക്കും (ചേച്ചിമാര് നോക്കുകയാണെങ്കില്‍ അവര്‍ക്കും) ഉജ്വലോള്കൃതമായ നന്ദി പറയട്ടെ .ഇത് എന്റെ ഒരു പലവക ബ്ലോഗ് ആണ് മലയാളത്തെ സ്നേഹിക്കുന്ന ഒരു മലയാളികൂടിയാണ് ഞാന്‍. മലയാളികളെ അനുകൂലിച്ചുകൊണ്ട് വല്ല പോസ്റ്റും വന്നാല്‍ പേടിക്കണ്ട ഞാന്‍ ഇംഗ്ലീഷ് ന്റെ ശത്രുവല്ലാ ട്ടോ. ആരൊക്കെ എന്തൊക്കെ തന്നാലും അമ്മയുടെ സ്നേഹം ഒന്ന് വേറെ തന്നെയാണല്ലേ ? അതുപോലെ തന്നെയാണ് നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെയും കാര്യം എന്നിട്ടും ഇന്ന് മലയാളത്തിന്റെ ഗതി എന്താ ?? അതോഗതി അല്ലെ ?. ഈ കാര്യത്തെക്കുറിച് കുറച്ചെങ്കിലും ഒന്ന് കീബോര്‍ഡ് അനക്കിയില്ലെങ്കില്‍ (പണ്ട് പ്രശ്നങ്ങള്‍ക്കെതിരെ തൂലിക ചലിപ്പിക്കലായിരുന്നു കാലം പോയൊരു പോക്ക് നോക്കണേ ... എന്താ ഒരു തമാശ.) പിന്നെ ഞാനൊക്കെ ഒരു ബ്ലോഗ്ഗര്‍ (മലയാളി ബ്ലോഗ്ഗര്‍ ) ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം. എന്തെങ്കിലും വരട്ടെ ഞാന്‍ എന്റെ ഒടുക്കത്തെ ചിന്തകള്‍ ഈ ബ്ലോഗില്‍ കൂട്ടിച്ചേര്‍ക്കാന്‍ പോവുകയാണ് വല്ല തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കണേ....... പിന്നെ ഞാന്‍ എഴുതുന്നതിനെക്കുറിച്ച് വല്ല അഭിപ്രായവും ഉണ്ടെങ്കില്‍ താഴെയുള്ള കമന്റ് പെട്ടിയില്‍ ഇടാന്‍ മടിക്കണ്ട ട്ടോ. ഈയുള്ളവന് അതെല്ലാം സസന്തോഷം സ്വാഗതം ചെയ്യുന്നു................
No comments:
Post a Comment